അയല്‍ക്കാരന്‍
പ്രവാചകന്‍ (സ) ഒരിക്കല്‍ പറയുകയുണ്ടായി. "അല്ലാഹുവാണെ! അയാള്‍ വിശ്വസിക്കുന്നില്ല. അല്ലാഹുവാണെ! അയാള്‍ വിശ്വസിക്കുന്നില്ല. അല്ലാഹുവാണെ! അയാള്‍ വിശ്വസിക്കുന്നില്ല." അപ്പോള്‍ അനുയായികളീല്‍ ചിലര്‍ ചോദിച്ചു. "ആരാണ് തിരുദൂതരേ?" പ്രവാചകന്‍ പറഞു. "ഏതൊരുവന്റെ അയല്‍ക്കാരന്‍ അവന്റെ ദ്രോഹത്തെക്കുറിച്ച് നിര്‍ഭയനാകുന്നില്ലയോ അവന്‍".
മതങ്ങള്‍ക്കതീതമായി സൌഹാര്‍ദ്ദപൂര്‍ണ്ണമായ സാമൂഹികജീവിതത്തിനു ഇസ്‌ലാം കല്‍പിക്കുന്ന പ്രാധാന്യം രേഖപ്പെടുത്തുന്ന പ്രവാചക വചനമാണിത്.
8 comments:
വല്ലവനും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കില്, അവന്‍ അവന്റെ അയല്‍ക്കാരനെ ആദരിച്ചു കൊള്ളട്ടെ. - പ്രവാചകന്‍ മുഹമ്മദ്
അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ ഇസ്ലാമില്‍ പെട്ടതല്ലന്ന തിരു വചനവും ഇതിനോടു ചേര്‍ന്ന അര്‍ത്ഥമാണ്.
മറ്റൊരു പ്രാവാചക വചനം കൂടി ഓര്‍മ്മവരുന്നു. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടേ... അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടേ. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ അയല്‍കാരനെ ആദരിക്കട്ടേ. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ അതിഥിയെ ബഹുമാനിക്കട്ടേ...
മതത്തിനും ജാതിക്കും അതീതമായി മനുഷ്യനെയും സകലജീവജാലങ്ങളേയും സ്നേഹിക്കാനാണ് ഖുര്‍ ആനും മുഹമ്മദ് നബിയും (സ) ആഹ്വാനം ചെയ്തിട്ടുള്ളത്..
നല്ല തുടക്കം,ഡ്രിസ്സില്‍
തുടര്‍ന്നും എഴുതൂ
qw_er_ty
എന്തൊരു സുന്ദരമായ അധ്യാപനങ്ങള്‍! പക്ഷെ, ആരുണ്ടിവിടെ അനുവര്‍ത്തിക്കാന്‍?
തത്വങ്ങളുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ പോരായ്മകളല്ല, മറിച്ച് അവ ഉള്‍ക്കൊള്ളാനുള്ള ഹൃദയമില്ല എന്നതാണ് ഇന്നിന്റെ പ്രശ്നം.
ഡ്രിസില്‍ ഈ ഓര്‍മ്മപ്പെടുത്തല്‍ അത്യാവശ്യമായിരിക്കുന്നു ഇക്കാലത്ത്. തുടരുക.
-സുല്‍
ഡ്രസില്‍ നന്നായിരിക്കുന്നു ഇത്...
മതിലുകളാല്‍ അയല്‍വാസികള്‍ അകലേക്ക് മാറ്റി നിറുത്തപ്പെട്ട ഈ കാലഘട്ടത്തില്‍ നാം അയല്‍ക്കാരെ പറ്റി എത്രമാത്രം ചിന്തിക്കാറുണ്ട്?
Post a Comment