Thursday, April 19, 2007

ജീവിത വിശുദ്ധിയുടെ മഹാത്മ്യം

ഉമറുബ്നു അബ്ദുല്‍അസീസ്..
ഇസ്ലാമിക ചരിത്രത്തിലെ അനുപമ വ്യക്തിത്വത്തിനുടമ.
ഉമറുബ്നു അബ്ദുല്‍അസീസ് പിറന്നുവീണത് സമ്പന്നതയുടെ നടുവിലാണ്.പിതാവ് ഈജിപതിലെ ഗവര്‍ണ്ണറായിരുന്നതിനാല്‍ ആഡംബര ജീവിതം ശീലിച്ചു.പ്രൌഡിയും പ്രതാപവും പ്രകടിപ്പിക്കാന്‍ ലഭിച്ച അവസരമൊന്നും അദ്ദേഹം പാഴാക്കിയില്ല.ഒരു സമ്പന്ന യുവാവിന്റെ എല്ലാ ജീവിതശീലങ്ങളും അദ്ദേഹത്തില്‍ കാണാമായിരുന്നു.അക്കാരണം കൊണ്ടുതന്നെ അന്നാട്ടിലെ സമ്പന്ന യുവാക്കളെല്ലാം അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിച്ചു.

എന്നാല്‍,അദ്ദേഹം ഇസ്ലാമികരാഷ്ട്രത്തിന്റെ ഭരണാധികാരം ഏറ്റെടുത്തത്തോടെ അടിമുടി മാറി.കുടുംബസ്വത്തില്‍ കൂടിക്കലര്‍ന്നിരുന്ന പൊതുമുതലെല്ലാം അദ്ദേഹം ഉപേക്ഷിച്ചു.ജീവിതം ലളിതമാക്കി.കൊട്ടാരം ഉപേക്ഷിച്ച് കൊച്ചുകുടിലില്‍ താമസമാക്കി.വിലപിടിച്ച വസ്ത്രങ്ങളും ഉടയാഭരണങ്ങളും അന്നാട്ടിലെ ദരിദ്രര്‍ക്ക് വിതരണം ചെയ്തു.ഒരു സാധാരണ പൌരന്റെതില്‍ നിന്ന് മെച്ചപ്പെട്ട രീതിയില്‍ ജീവിക്കുകയില്ലെന്ന് പ്രതിജ്ഞ്ഞ ചെയ്തു.പൊതുമുതലില്‍ നിന്ന് അന്യായമായി ഒരു ചില്ലിക്കാശുപോലും പറ്റുകയില്ലെന്ന് തീരുമാനിച്ചുറപ്പിച്ചു.അങ്ങനെ അദ്ദേഹം ഇസ്ലാമിക രാഷ്ട്രത്തിലെ ഖലീഫക്കുണ്ടാകേണ്ട നന്മകളെല്ലാം അവയുടെ പൂര്‍ണ്ണതയോടെ ഉള്‍ക്കൊണ്ടു.അതിന്റെ പേരില്‍ കുടുംബാംഗങ്ങളില്‍ നിന്നുണ്ടായ എതിര്‍പ്പുകളെയെല്ലാം അദ്ദേഹം അവഗണിച്ചു.

ഒരു വെള്ളിയാഴ്ച്ച ദിവസം.ജനങ്ങളെല്ലാം പള്ളിയില്‍ പ്രാര്‍ത്ഥനക്ക് ഒത്തുകൂടി.ഖലീഫയാണ് വെള്ളിയാഴ്ച്ച ദിവസം പള്ളിയില്‍ പ്രസംഗിക്കുകയും പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുകയും ചെയ്യാറുള്ളത്.ഉമറുബ്നു അബ്ദുല്‍അസീസ് അധികാരമേറ്റ ശേഷം അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ എല്ലാവരും വളരെ നേരത്തെ പള്ളിയിലെത്തുക പതിവായിരുന്നു.പക്ഷെ,അന്ന് അദ്ദേഹം നിശ്ചിത സമയം കഴിഞ്ഞിട്ടും എത്തിയില്ല.എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു.അല്പ സമയം കഴിഞ്ഞപ്പോള്‍ അദ്ദേഹം അവിടെ ഓടിയെത്തി.വരാന്‍ വൈകിയതില്‍ മാപ്പ് ചോദിച്ചു.

കഴുകിയിട്ട വസ്ത്രം ഉണങ്ങാതിരുന്നതിനാലാണ് തങ്ങളുടെ ഭരണാധികാരി പള്ളിയിലെത്താന്‍ വൈകിയതെന്ന് ജനങ്ങള്‍ അറിഞ്ഞത് വൈകിയാണ്.മാറ്റിയെടുക്കാന്‍ വേറെ വസ്ത്രങ്ങള്‍ അദ്ദേഹത്തിന് ഇല്ലായിരുന്നു.ഖലീഫയുടെ ഈ ലാളിത്യവും സൂക്ഷ്മതയും സമൂഹത്തെ അഗാധമായി സ്വാധീനിച്ചു.കളിച്ചും രസിച്ചും അലസരായി കഴിഞ്ഞുകൂടിയിരുന്ന അവര്‍ ജീവിതത്തിന്റെ നേരെ ഗൌരവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കന്‍ തുടങ്ങി.ധൂര്‍ത്തും ദുര്‍വ്യയവുമുപേക്ഷിച്ച് മിതവ്യയം ശീലിച്ചു.അവരും അദ്ദേഹത്തെപ്പോലെ വിശുദ്ധമായ ജീവിതം നയിക്കാന്‍ ശ്രമിച്ചു.

-------------------------------------------------------------------------------
ഉമറുബ്നു അബ്ദുല്‍അസീസ് : ഇസ്ലാമിക ചരിത്രത്തിലെ പ്രഗല്‍ഭനായ അബ്ബാസിയാ ഭരണാധികാരി.
പ്രവാചകന് ശേഷം ഇസ്ലാമിക ഖിലാഫത്തിന്റെ നേതൃത്വം വഹിച്ചിരുന്ന ഖുലഫാഉറാശിദീനുകളുടെ
ഭരണ ശേഷം അപചയം നേരിട്ട ഇസ്ലാമിക ഖിലാഫത്തിനെ ശരിയായ ദിശയിലേക്ക് തിരിച്ചുകൊണ്ടുവന്ന ഭരണാധിപന്‍.ഉമര്‍ രണ്ടാമന്‍ എന്ന പേരിലും അറീയപ്പെടുന്നു.ഭരണ പരിഷ്കാരങ്ങളുടെ കാര്യത്തില്‍ രണ്ടാം ഖലീഫ ഉമറുബ്നുല്‍ ഖത്താബിന്റെ അതേ പാത പിന്തുടര്‍ന്നതുകൊണ്ടാണ് ചരിത്രത്തില്‍ അദ്ദേഹം ഈ വിശേഷണത്തിനര്‍ഹനായത്.

8 comments:

ഇത്തിരിവെട്ടം|Ithiri said...

മിന്നാമിനുങ്ങേ നന്നായിരിക്കുന്നു.

ikkaas|ഇക്കാസ് said...

മിന്നാ മിനുങ്ങ് പൊഴിച്ച നുറുങ്ങു വെളിച്ചം നന്നായി. ഖലീഫാ ഉമറിന്റെ കഥകള്‍ ഇനിയുമെഴുതൂ..

സങ്കുചിത മനസ്കന്‍ said...

അദ്ധേഹം തെറ്റാണെന്ന് തോന്നുന്നു. അദ്ദേഹം അല്ലേ ശരി? റെപ്പീറ്റ് ആയി വരുന്നതു കൊണ്ട് ചൂണ്ടിക്കാട്ടിയത്. ക്ഷമിക്കണമേ!
-സങ്കുചിതന്‍

അഗ്രജന്‍ said...

നല്ല പോസ്റ്റ് മിന്നാമിനുങ്ങേ...

ഇസ്ലാമിന്‍റെ മുഖമുദ്രയായ ലാളിത്യം കൈമുതലാക്കിയ ഉമര്‍ ബിന്‍ അബ്ദുള്‍ അസീസിന്‍റെ ജീവിതത്തില്‍ നിന്നുള്ള ഈ ചെറിയ ഏട്, ഉള്ളതിനേക്കാളും കൂടുതല്‍ കാണിച്ച് ജീവിക്കാനാഗ്രഹിക്കുന്ന നമുക്കെല്ലാം ഒരു നിമിഷമെങ്കിലും ചിന്തിക്കാന്‍ വക നല്‍കിയിരുന്നെങ്കില്‍!

വല്യമ്മായി said...

വളരെ നന്നായി,ഇത്തരം കഥകള്‍ ഇനിയും ഐ ബ്ലോഗിലുടെ വെളിച്ചം കാണട്ടെ

Sul | സുല്‍ said...

തൌഫീക് ,
ഇതു നന്നായിരിക്കുന്നു. സംഘത്തിന്റെ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കട്ടെ!

-സുല്‍

മിന്നാമിനുങ്ങ്‌ said...

ഇത്തിരിവെട്ടം
ഇക്കാസ്
സങ്കുചിത മനസ്ക്കന്‍
അഗ്രജന്‍
വല്ല്യമ്മായി
സുല്‍
....എല്ലാര്‍ക്കും നന്ദി.

സങ്കു : താങ്കള്‍ പറഞ്ഞത് തന്നെയാ ശരിയെന്നു തോന്നുന്നു.തിരുത്തിയതിനു നന്ദി.
ഇക്കാസ് : ഖലീഫാ ഉമര്‍ എന്നുദ്ധേശിച്ചത് രണ്ടാം ഖലീഫയെയാണൊ,അതൊ ഉമര്‍ രണ്ടാമനെയൊ..?(ഖലീഫാ ഉമര്‍ എന്ന് പോതുവെ അറിയപ്പെടുന്നത്
രണ്ടാം ഖലീഫ ഉമറുബ്നുല്‍ ഖത്താബാ‍ണ്)
qw_er_ty

കരീം മാഷ്‌ said...

ഉമറുബിന്‍ അബ്ദുല്‍ അസീസിന്റെ ചരിത്രം കാലിക ജനനേതാക്കള്‍ക്കു പാഠമാകേണ്ടതാണ്.
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം ഇത്തിവെട്ടവുമായി ചേര്‍ന്നു നില്‍ക്കുന്നു.