Tuesday, April 24, 2007

ജീവിത ചര്യ

അറിവാണെന്റെ മൂലധനം.

വിവേകമാണെന്റെ മതത്തിന്റെ സത്ത.

സ്നേഹമാണെന്റെ അടിസ്ഥാനം.

അഭിലാഷമാണെന്റെ വാഹനം.

ദൈവസ്മരണയാണെന്റെ കൂട്ടുകാരന്‍.

വിശ്വസ്തതയാണെന്റെ ഭണ്ഡാരം.

ദുഖമാണെന്റെ സഹകാരി.

വിജ്ഞാനമാണെന്റെ ആയുധം.

ക്ഷമയാണെന്റെ വസ്ത്രം.

സംതൃപ്തിയാണെന്റെ ധനം.

ദാരിദ്ര്യമാണെന്റെ അഭിമാനം.

വിരക്തിയാണെന്റെ സ്വഭാവം.

ദൃഢവിശ്വസമാണെന്റെ ശക്തിവിശേഷം.

സത്യസന്ധതയാണെന്റെ ശുപാര്‍ശകന്‍.

അനുസരണമാണെന്റെ എന്റെ തറവാട്‌.

ത്യാഗമാണന്റെ പ്രകൃതം.

പ്രാര്‍ത്ഥനയാണെന്റെ സന്തുഷ്ടി.

(എന്താണ് അങ്ങയുടെ ജീവിതചര്യ എന്ന ഹസ്രത്ത് അലിയുടെ ചോദ്യത്തിന് നബിതിരുമേനി (സ) മറുപടി.)

6 comments:

Rasheed Chalil said...

എന്താണ് അങ്ങയുടെ ജീവിതചര്യ എന്ന ഹസ്രത്ത് അലിയുടെ ചോദ്യത്തിന് നബിതിരുമേനി (സ) മറുപടി .

ഒരു കൊച്ചുപോസ്റ്റ്.

സുല്‍ |Sul said...

പലരും അറിയാതെ കിടക്കുന്ന സത്യങ്ങള്‍.
അറിഞ്ഞിട്ടും അതല്ല മറ്റൊന്നാണ് എന്ന് തെറ്റിദ്ദരിപ്പിക്കപ്പെട്ട നബി(സ)യുടെ ജീവിതം.
എല്ലാം വ്യക്തമാകാന്‍ ഈ പോസ്റ്റ് ഉപകരിക്കട്ടെ.
അഭിനന്ദനങ്ങള്‍!
-സുല്‍

നിമിഷ::Nimisha said...

ഈ ജീവിതചര്യയുടെ പകുതിയെങ്കിലും മനുഷ്യന് അനുകരിയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍! അറിവുണര്‍ത്തുന്ന പോസ്റ്റ്.

thoufi | തൗഫി said...

ഞാനറിയുന്ന കാര്യങ്ങള്‍ മുഴുവന്‍
നിങ്ങള്‍ അറിഞ്ഞിരിന്നുവെങ്കില്‍
നിങ്ങള്‍ വളരെക്കുറച്ച് മാത്രം ചിരിക്കുകയും
ഏറെ കരയുകയും ചെയ്തേനെ.
--മുഹമ്മദ് നബി(സ)

പ്രവാചകന്റെ ജീവിതചര്യ എന്തായിരുന്നുവെന്ന്
ലളിതമായി പറഞ്ഞുതരുന്നു ഈ പോസ്റ്റ്.

ഏറനാടന്‍ said...

ലോകനേതാക്കന്മാരുടെ ലിസ്‌റ്റില്‍ എന്നും ഒന്നാം സ്ഥാനത്തുള്ള മഹാനായ നബി (സ) മുസ്‌തഫാ മുഹമ്മദിന്റെ ജീവിതം മാതൃകയാക്കിയിരുന്നെങ്കില്‍ ലോകത്ത്‌ വൈര്യവും വിദ്വേഷവും അക്രമവും അനീതിയും അരാചകത്വവും ഒന്നുമൊന്നും ഇല്ലാത്ത സമാധാനജീവിതം നയിക്കുന്ന ഭാഗ്യവാന്മാര്‍ ആകുമായിരുന്നു ഏവരും..

ശ്രമിക്കാം നാമോരോരുത്തര്‍ക്കും..

മുസ്തഫ|musthapha said...

ഇത്തിരീ, ഇത് വളരെ നന്നായി...

ഇതിനെപ്പറ്റിയെല്ലാം ഒന്ന് വിശദീകരിക്കുക കൂടെ ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ വിജ്ഞാനപ്രദമാകുമായിരുന്നു!