Monday, April 23, 2007

പ്രവാചകവചനങ്ങള്‍

മനുഷ്യ നന്മയ്ക്കായി പ്രവാചക തിരുമേനി ഒരു പാട് നല്ല കാര്യങ്ങള്‍ ലോകത്തിന് പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്.
പ്രവാചക (സ) യുടെ ചില വചനങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

ശ്രേഷ്ഠദാനം
പ്രവാചകന്‍ (സ) പറയുകയുണ്ടായി: “ഒരാള്‍ തന്‍റെ മരണവേളയില്‍ 100 ദിര്‍ഹം ദാനം ചെയ്യുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ്, അയാള്‍ തന്‍റെ ജീവിതകാലത്ത് ഒരു ദിര്‍ഹം ദാനം ചെയ്യുന്നത്“.

ദ്രോഹവും പ്രതിദ്രോഹവും
പ്രവാചകന്‍ (സ) പറയുകയുണ്ടായി: “ദ്രോഹം പാടില്ല, പ്രതിദ്രോഹവും പാടില്ല”

ആത്മസംതൃപ്തി
പ്രവാചകന്‍ (സ) പറയുകയുണ്ടായി: “ഐശ്വര്യമെന്നത് ജീവിത വിഭവങ്ങളുടെ സമൃദ്ധിയല്ല. യഥാര്‍ത്ഥ ഐശ്വര്യം ആത്മസംതൃപ്തിയാണ്”

പുണ്യവും പാപവും
ഒരിക്കല്‍ ഒരാള്‍ നബി തിരുമേനിയോട് പുണ്യത്തേയും പാപത്തേയും കുറിച്ച് ചോദിച്ചപ്പോള്‍ അവിടുന്ന് അരുള്‍ ചെയ്തു “സല്‍ സ്വഭാവമാകുന്നു പുണ്യം. നിന്‍റെ മനസ്സിന് പ്രയാസമുണ്ടാക്കുകയും ആളുകള്‍ അറിയുന്നത് നീ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നതെന്തോ അതാണ് പാപം”



കടപ്പാട്: http://www.vazhi.org/

12 comments:

മുസ്തഫ|musthapha said...

“പ്രവാചകവചനങ്ങള്‍“


പുതിയ പോസ്റ്റ്

salim | സാലിം said...

നന്മയുടെ പ്രഭപരത്തിക്കൊണ്ട് സാര്‍‌ത്ഥവാഹക സംഘം ഇനിയും യാത്ര തുടരട്ടെ.

അപ്പു ആദ്യാക്ഷരി said...

അഗ്രൂ...നല്ല പോസ്റ്റ്.
ഏതു പ്രവാചകന്മാരുടേയും വചനങ്ങള്‍ വായിക്കുന്നതിലല്ലാ, അതു ജീവിത്തതില്‍ പ്രാവര്‍ത്തികമാക്കുമ്പോഴാണ് നാം യഥാര്‍ത്ഥ മനുഷ്യരാവുന്നത്..അല്ലേ?

Rasheed Chalil said...

അഗ്രജാ... നല്ല പ്രയത്നം. തുടരൂ ഇനിയും.

സുല്‍ |Sul said...

അഗ്രു
ശ്രമം നന്നായിരിക്കുന്നു. തുടരുക.
-സുല്‍

Pramod.KM said...

പ്രവാചക വചനങ്ങള്‍ മനോഹരമായി.
അഗ്രുവേട്ടന്‍ നന്ദി.

thoufi | തൗഫി said...

വിശ്വഗുരു മുഹമ്മദ് നബി(സ)യുടെ
തിരുവചനങ്ങള്‍ മാനവകുലത്തിന്
എന്നും വെളിച്ചവും വഴികാട്ടിയുമാണ്.
അത് സ്വജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ്
ഒരാള്‍ പൂര്‍ണ്ണ മനുഷ്യനാകുന്നത്.

അഗ്രൂ..നല്ല തുടക്കം
തുടര്‍ന്നും പ്രതീക്ഷിക്കുന്നു

Areekkodan | അരീക്കോടന്‍ said...

നബി (സ) യുടെ ചിന്തകളുടെയും പ്രവര്‍ത്തികളുടെയും പൊന്‍പ്രഭ സാര്‍ത്ഥവാഹക സംഘത്തിലൂടെ ഇനിയും പുലരട്ടെ എന്നാശംസിക്കുന്നു.

ശാലിനി said...

നന്ദി അഗ്രജന്‍.

നല്ല പോസ്റ്റ്. ഇതു ചെറുപ്പം മുതലേ വായിക്കുകയും പഠിക്കുകയും ചെയ്യുന്നവര്‍ തന്നെയാണോ ഈ തീവ്രവാദം എന്നു പറഞ്ഞു നടക്കുന്നത്.

എനിക്ക് ആ പാപത്തെ കുറിച്ചെഴുതിയതാണ് ഏറെ ഇഷ്ടപ്പെട്ടത്.

കരീം മാഷ്‌ said...

കൂടുതല്‍ പ്രവാചക വചനങ്ങള്‍ പ്രതീക്ഷിക്കുന്നു.
നന്നായി.

മുസ്തഫ|musthapha said...

പ്രവാചകവചനങ്ങള്‍ വായിച്ച, അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ :)

സാലിം : നന്ദി

അപ്പു : ശരിയാണ് അപ്പൂ... അത് പ്രാവര്‍ത്തീകമാക്കുന്നവരാകുന്നു വിജയികള്‍ - നന്ദി

ഇത്തിരിവെട്ടം : നന്ദി

Sul : നന്ദി

Pramod.KM : നന്ദി

മിന്നാമിനുങ്ങ്‌ : നന്ദി

അരീക്കോടന്‍ : നന്ദി

ശാലിനി : ഇതെല്ലാം അതിന്‍റെ ആഴമറിഞ്ഞ് മനസ്സിലാക്കിയവരൊന്നും തന്നെ തീവ്രവാദത്തിന്‍റെ വഴികളിലേക്കെത്തിപ്പെടില്ല - തീര്‍ച്ച.
തീവ്രവാദം, അത് ആരുടെയൊക്കെയോ ഏതോക്കെയോ നിഗൂഢലക്ഷ്യങ്ങളിലേക്കുള്ള ഒരു വഴിയായി മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ - തിരിച്ചറിവില്ലാത്തവര്‍ അതിലേക്കെടുത്ത് ചാടുന്നതായും.

നന്ദി ശാലിനി

കരീം മാഷ്‌ : നന്ദി

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി

Melethil said...

ഒരു കഥ കൂടി ചേര്‍ക്കുന്നു.
മദീനായിലേക്കു പലായനം ചെയ്യുന്ന നബി ഒറ്റപ്പെട്ട് ഒരു മരുപ്പച്ചയില്‍ തളര്‍ന്നു വീണുറങ്ങിപ്പോകുന്നു. പെട്ടെന്നു ഒരു ശത്രു ചാടിവീഴുന്നു.
"നിന്നെ ഇപ്പോള്‍ ആരു രക്ഷിക്കും ?" അയാള്‍ പുച്ഛത്തോടെ ചോദിക്കുന്നു.
"അല്ലാഹു" നബി ശാന്തനായി മറുപടി പറയുന്നു.
തെല്ലൊന്നു പകച്ച അയാളില്‍ നിന്നും നബി ആയുധം കൈക്കലാക്കുന്നു.
"നിന്നെ ഇപ്പൊള്‍ ആരു രക്ഷിക്കും ?" നബി ചോദിക്കുന്നു.
അയ്യള്‍ക്കുത്തരമില്ല.

"നിന്നെയും അല്ലാഹു രക്ഷിക്കും." ഇതു പറഞ്ഞു നബി വാള്‍ മരുപ്പച്ചയിലെ ഒരു കിണറിലേക്ക് വലിച്ചെറിയുന്നു.
ഞാന്‍ കെട്ടതില്‍ വച്ചേറ്റവും "മതേതരമായ" കഥ.