Wednesday, September 12, 2007

സദ്‌ഭാവനയുടെ സമഗ്ര സന്ദേശം

നന്മയുടെ നല്‍‌വരങ്ങള്‍ നേര്‍ന്നു കൊണ്ട് വിശുദ്ധ റമദാന്‍ ആഗതമാകുന്നു...
പരമകാരുണികന്‍ അനുഗ്രഹാശിസ്സുകള്‍ വര്‍ഷിക്കുന്ന പവിത്ര രാവുകള്‍ വീണ്ടും വന്നണയുന്നു...
ഓരോ മനസ്സിലും മാനവികതയുടെയും സമത്വത്തിന്റെയും ഉദാത്ത സങ്കല്‍‌പ്പങ്ങള്‍ പ്രോജ്വലിപ്പിച്ചു കൊണ്ട്...
അത്‌മീയവും ഭൌതികവുമായ ജീവിതങ്ങളുടെ സമന്വയസന്ദേശം പകര്‍ന്നു കൊണ്ട്...
ധര്‍മ്മചിന്തയുടെ ഒരുതിരിനാളം കരളില്‍ കൊളുത്തിവെച്ചു കൊണ്ട്.

വിശുദ്ധറമദാന്‍ സദ്‌ഭാവനയുടെ സൂക്തമാണ്.
ഉദ്‌ഗതിയാണ് അതിന്റെ സത്ത.
ധര്‍മ്മാചരണമാണ് അതിന്റെ സന്ദേശം.
നന്മയുടെ സാകല്യാവസ്ഥയാണ് അതിന്റെ ലക്ഷ്യം.
സുഖ ദുഃഖസമ്മിശ്രമായ മാനുഷ്യകത്തിന്റെ മോചനസാക്ഷാത്കാരം,
സദ്‌ഗതി,
ഉത്തരോത്തരമുള്ള അഭിവൃദ്ധി...
അതാണ് ഓരോ പുണ്യദിനത്തിന്റെയും സന്ദേശം.

കാലുഷ്യത്തിന്റെ കറകള്‍ കഴുകിയകറ്റണമെന്ന് ഓരോ പുണ്യനാളും നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

സാമൂഹ്യജീവിതത്തിന്റെ സമ്പൂര്‍ണ്ണത, ദൈവസ്‌മരണയില്‍ മുങ്ങിത്തുടിക്കുന്ന ഇത്തരം പുണ്യദിനങ്ങളിലാണ് സാക്ഷാത്‌കരിക്കപ്പെടുന്നത്.
അപഥചാരികളായ കലുഷാത്‌മാക്കള്‍ക്ക് നന്മയിലേക്കുള്ള പ്രത്യാഗമനപഥങ്ങളാവണം അവ.

ഈ വിശുദ്ധറമദാന്‍ അങ്ങനെയാവട്ടെ...
അതു പകരുന്ന നന്മയുടെ നല്‍‌കൃപാവരങ്ങള്‍ എന്നും നമ്മോടൊപ്പം പുലരട്ടെ...
വിശുദ്ധിയുടെ ഈ വസന്തോത്സവം നമ്മുടെ മനസ്സുകളില്‍ നന്മയുടെ സുഗന്ധം പരത്തട്ടെ...
ജീവിതം സംസ്‌കരിച്ച്, അചഞ്ചലമായ ദൈവവിശ്വാസത്തിലും ധര്‍മ്മമൂല്യങ്ങളിലും അധിഷ്‌ടിതമാക്കുവാന്‍ വ്രതാനുഷ്‌ടാനം ഫലസിദ്ധമാകട്ടെ...

ഏവര്‍ക്കും റമദാന്‍ ആശംസകള്‍!

8 comments:

അപ്പു ആദ്യാക്ഷരി said...

സിയാ... ഈ നോമ്പുകാലം എല്ലാ ഇസ്ലാം മതവിശ്വാസികള്‍ക്കും അനുഗ്രഹങ്ങളുടെ കാലമായി ഭവിക്കട്ടെ എന്നാശംസിക്കുന്നു. എല്ലാവര്‍ക്കും ആശംസ്കള്‍

Visala Manaskan said...

“വിശുദ്ധിയുടെ ഈ വസന്തോത്സവം നമ്മുടെ മനസ്സുകളില്‍ നന്മയുടെ സുഗന്ധം പരത്തട്ടെ...
ജീവിതം സംസ്‌കരിച്ച്, അചഞ്ചലമായ ദൈവവിശ്വാസത്തിലും ധര്‍മ്മമൂല്യങ്ങളിലും അധിഷ്‌ടിതമാക്കുവാന്‍ വ്രതാനുഷ്‌ടാനം ഫലസിദ്ധമാകട്ടെ..“

ഏവര്‍ക്കും റമദാന്‍ ആശംസകള്‍!

ഇതിനാദ്യകമന്റിടാന്‍ ഭാഗ്യം സിദ്ധിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. റമദാന്‍ വൃതമെടുക്കുന്ന എന്റെ പ്രിയപ്പെട്ട കൂടപ്പിറപ്പുകള്‍ക്ക് എല്ലാവിധ ആശംസകളും.

(പുതിയ ഫുഡ് ഐറ്റംസ് വല്ലതും പരീക്ഷിക്കാന്‍ പറ്റിയ ആളെ നോക്കുന്നെങ്കില്‍ വിളിക്കണം ന്നില്ല. മിസ്കോള്‍ ചെയ്താലും മതി ട്ടാ)

സുല്‍ |Sul said...

സിയാ നല്ല ലേഖനം.
ഏവര്‍ക്കും റമദാന്‍ ആശംസകള്‍!
-സുല്‍

കുറുമാന്‍ said...

വിദ്വേഷങ്ങളും, വെറുപ്പും, കാലുഷ്യവും, പ്രതികാരചിന്തകളും മറ്റുമില്ലാത്ത വ്രതശുദ്ധിയുടെ പുണ്യമാസം റമദാന്‍ മാസം.

എല്ലാവര്‍ക്കും റമദാന്‍ ആശംസകള്‍.

മഴത്തുള്ളി said...

എല്ലാവര്‍ക്കും എന്റെ റമദാന്‍ ആശംസകള്‍.

ഒരു വരി ഞാന്‍ ക്വോട്ട് ചെയ്യട്ടെ :-

“വിശുദ്ധിയുടെ ഈ വസന്തോത്സവം നമ്മുടെ മനസ്സുകളില്‍ നന്മയുടെ സുഗന്ധം പരത്തട്ടെ...“

മുസ്തഫ|musthapha said...

എല്ലാവര്‍ക്കും റമദാന്‍ ആശംസകള്‍...

വ്രതം, അതിന്‍റെ സംശുദ്ധി അറിഞ്ഞ് കൊണ്ട് തന്നെ നിറവേറ്റാന്‍ അതനുഷ്ടിക്കുന്നവരെയെല്ലാം സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു!

സിയ, നന്നായി ഈ ലേഖനം...

വേണു venu said...

സിയാ നല്ല ലേഖനം.
ഏവര്‍ക്കും റമദാന്‍ ആശംസകള്‍!

Rasheed Chalil said...

എല്ലാവര്‍ക്കും റമദാന്‍ ആശംസകള്‍.