Sunday, July 8, 2007

നല്ല ഇടയന്‍

ബൈബിളിലെ പുസ്തകങ്ങളില്‍, കവിതാരൂപത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ഒന്നാണ്‌ "സങ്കീര്‍ത്തനങ്ങള്‍" (Psalms) എന്ന പുസ്തകം. 150 സങ്കീര്‍ത്തനങ്ങളാണ്‌ ഈ പുസ്തകത്തില്‍ ഉള്ളത്‌. ഇതില്‍ ഇരുപത്തിമൂന്നാം സങ്കീര്‍ത്തനം വളരെ പുരാതനകാലം മുതല്‍ക്കുതന്നെ വളരെ പ്രചാരം നേടിയിട്ടുള്ള ഒന്നാണ്‌.

ദൈവത്തെ സംരക്ഷകനായും, ആവശ്യങ്ങളില്‍ ആശ്രയിക്കാവുന്ന അഭയകേന്ദ്രവുമായി അവതരിപ്പിച്ചിരിക്കുന്ന ഈ സങ്കീര്‍ത്തനത്തിന്‌ ആരാധനാ ക്രമങ്ങളില്‍ വളരെ പ്രാധാന്യം നല്‍കിയിട്ടുണ്ട്‌. നല്ല ഒരിടയന്റെ സംരക്ഷണയിലും പരിചരണത്തിലും കഴിയുന്ന ഒരു ആട്ടിന്‍പറ്റമായി മനുഷ്യജാതിയെ ഈ സങ്കീര്‍ത്തനത്തില്‍ ഉപമിച്ചിരിക്കുന്നു. അങ്ങനെയുള്ള ആട്ടിന്‍പറ്റത്തിലെ ഒരു ആടിന്റെ മനോഗതങ്ങളാണ് കവി ഈ സ‌ങ്കീര്‍ത്തനത്തില്‍ വര്‍ണ്ണിക്കുന്നത്.


“ദൈവമായ കര്‍ത്താവാണ് എന്റെ ഇടയന്‍;
എനിക്ക്‌ ഒന്നിനും ഒരു കുറവും ഉണ്ടാവുകയില്ല.

പച്ചയായ പുല്‍പ്പുറങ്ങളില്‍ അവിടുന്ന് എന്നെ കിടത്തുന്നു;
പ്രശാന്തമായ ജലാശയങ്ങളിലേക്ക്‌ അവിടുന്ന് എന്നെ നടത്തുന്നു.




എന്റെ ആത്മാവിന്‌ അവിടുന്ന് നവോന്മേഷം പകരുന്നു;
അവിടുത്തെ നാമത്തില്‍, നീതിപാതകളില്‍ എന്നെ നയിക്കുന്നു.

കൂരിരുള്‍മൂടിയ താഴ്‌വാരങ്ങളിലൂടെ നടന്നാലും ഞാന്‍ ഒന്നുകൊണ്ടും ഭയപ്പെടുകയില്ല;
എന്തെന്നാല്‍ അവിടുന്ന് എന്നോടുകൂടെ എപ്പോഴും ഉണ്ടല്ലോ.

അവിടുത്തെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു;
എന്റെ ശത്രുക്കളുടെ മുന്‍പില്‍ അവിടുന്ന് എനിക്കായി ഒരു വിരുന്നൊരുക്കുന്നു.

എന്റെ തലയെ സുഗന്ധതൈലത്താല്‍ അഭിഷേകം ചെയ്തിരിക്കുന്നു;
എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.

നന്മയും കരുണയും എന്റെ ആയുസിന്റെ ദിവസങ്ങളൊക്കെയിലും എന്നെ പിന്‍തുടരും;
ഞാന്‍ എന്റെ ദൈവത്തിന്റെ ഭവനത്തില്‍ എന്നേക്കും സൗഖ്യത്തോടെ വസിക്കും“


(സ്വതന്ത്ര പരിഭാഷ)
**** **** **** **** **** **** ****

ദൈവവിശ്വാസം മുറുകെപ്പിടിക്കുന്ന ഒരു വ്യക്തി - ഏതുമതവിശ്വാസിയായാലും - ജീവിതത്തിന്റെ ഒരവസരത്തിലെങ്കിലും ഈ സങ്കീര്‍ത്തനത്തില്‍ പറയുന്ന അദൃശ്യമായ ദൈവപരിപാലന അനുഭവിച്ചിട്ടുണ്ടാകും. അഥവാ അനുഭവിച്ചിട്ടില്ലെങ്കില്‍, അതു നമ്മുടെ തന്നെ കുറ്റംകൊണ്ടാവില്ലേ? നാം നമ്മുടെ സൗകര്യങ്ങള്‍ക്കും, ജീവിതരീതികള്‍ക്കും, ആവശ്യങ്ങള്‍ക്കുമനുസരണമായി വിശ്വാസത്തെ മാറ്റിമറിക്കുകയും, വ്യാഖ്യാനിക്കുകയും, ചെയ്യുന്ന, ഇടയനെ വിട്ട്‌ മറ്റുപുല്‍പ്പുറങ്ങള്‍ തേടുന്ന "ആടുകളായി" മാറാറില്ലേ നമ്മള്‍ പലപ്പോഴും? രണ്ടുവള്ളത്തില്‍ കാല്‍ചവിട്ടി യാത്രചെയ്യുന്ന അവസ്ഥ?

ഇങ്ങനെ വഴിതെറ്റുന്ന ആടുകളും, ഇടയന്മാരുടെ വേഷമണിഞ്ഞെത്തുന്ന കൊടിയചെന്നായ്ക്കളുമാണ് ലോകത്തില്‍ ഇന്നുള്ള സകല മൂല്യത്തകര്‍ച്ചകള്‍ക്കും അസമാധാനത്തിനും കാരണം. അതിനെതിരായ മാറ്റങ്ങള്‍ നമ്മില്‍ നിന്നുതന്നെ ആരംഭിക്കട്ടെ.

***** ****** ****** ****** ******

നിഷാദ് കൈപ്പള്ളിയുടെ മലയാളം യൂണിക്കോഡ് ബൈബിളില്‍ ഈ അധ്യായം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

1192

4 comments:

അജയ്‌ ശ്രീശാന്ത്‌.. said...

ഇടയന്മാരുടെ വേഷമണിഞ്ഞെത്തുന്ന കൊടിയചെന്നായ്ക്കളുമാണ് ലോകത്തില്‍ ഇന്നുള്ള സകല മൂല്യത്തകര്‍ച്ചകള്‍ക്കും അസമാധാനത്തിനും കാരണം.......

തീര്‍ച്ചയായും ശരി തന്നെ .........
അസാമാധാനമില്ലാതിരിക്കാന്‍ ഒന്ന്‌ ഒരുങ്ങി ഇറങ്ങിത്തിരിച്ചൂകൂടേ..............സുഹൃത്തെ...........

സാജന്‍| SAJAN said...

ഇരുപത്തി മൂന്നാം സങ്കീര്‍ത്തനം എനിക്ക് ഒത്തിരി ഇഷ്ടമാണ് അപ്പു,
പിന്നെ അപ്പു എഴുതിയ ....ഇങ്ങനെ വഴിതെറ്റുന്ന ആടുകളും, ഇടയന്മാരുടെ വേഷമണിഞ്ഞെത്തുന്ന കൊടിയചെന്നായ്ക്കളുമാണ് ലോകത്തില്‍ ഇന്നുള്ള സകല മൂല്യത്തകര്‍ച്ചകള്‍ക്കും അസമാധാനത്തിനും കാരണം. അതിനെതിരായ മാറ്റങ്ങള്‍ നമ്മില്‍ നിന്നുതന്നെ ആരംഭിക്കട്ടെ....
ഇതു സത്യം!
എല്ലാ മതങ്ങളുടേയും ആഹ്വാനം സ്നേഹമാണ്, സ്വാര്‍ത്ഥതാല്‍‌പര്യങ്ങള്‍ക്ക് വേണ്ടി അവയെ കസ്റ്റമൈസ് ചെയ്യുമ്പോഴാണ് മതങ്ങള്‍ വിഷമാവുന്നത്, അതിന്റെ ഉത്തരവാദിത്തം പൂര്‍‌ണ്ണമായും നേതാക്കന്‍)മാര്‍ക്ക് തന്നെയാണ്, അവര്‍ നല്ല ഇടയന്‍ മാരായാല്‍, ഇന്ന് ലോകത്തിലുള്ള ഭൂരിഭാഗം പ്രശ്നങ്ങള്‍ക്കും പരിഹാരം ആവുമെന്ന് തോന്നുന്നു.:)

ഒരു ഓടോയും കൂടെ,
ഹി ഹി ഹി .. അമൃത ആളു കൊള്ളാലോ, അപ്പുവിനെ വഴിതെറ്റിയ ആടാക്കി കളഞ്ഞല്ലൊ!

മുസ്തഫ|musthapha said...

'ഇടയനെ വിട്ട്‌ മറ്റുപുല്‍പ്പുറങ്ങള്‍ തേടുന്ന "ആടുകളായി" മാറാറില്ലേ നമ്മള്‍ പലപ്പോഴും?'

ആഴത്തില്‍ ചിന്തിപ്പിക്കുന്ന ചോദ്യം!

യൂനുസ് വെളളികുളങ്ങര said...

സാര്‍, ഞാന് വളരെ വിഷമഘട്ടത്തിലാണ്‍ കാരണം കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാലിയില്‍ പങ്കെടുത്തത് കൊണ്ട് ഞാന്‍ ഒര്‍ ബ്ലോഗറായി ഇപ്പോഴും ആബ്ലോല്‍ എഴുതികൊണ്ടിരിക്കുന്നു. http://thamaravadunnu.blogspot.com ല്‍, Mozhikeymansoft ware ആണ്‍ ഞാന്‍ ഉപയോഗിക്കുന്നത് , Unicode Anjali Oldlipi യും ഈ Software എനിക്ക് അത്ര ലവലാകുന്നില്ല.
ISM Softwate ഞാന്‍ പടിച്ചിട്ടുണ്ട് ISM-ല്‍ ഞാന്‍ 10 മിനുട്ട് കൊണ്ട് 250 വാക്കുകള്‍ ഞാന്‍ type ചെയ്യും, ISM Softwate ഉപയോഗിച്ച് blog-ല്‍ ഞാന്‍ type ചെയ്താല്‍ (MLTT-Karthika, Anjali Old Lipi തുടങ്ങിയ ഫോണ്ടുകള്‍ ഉപയോഗിച്ച് ) type ചെയ് താല്‍ blog-ല്‍ English ആയി മാറുന്നു,
പിന്നെ ISM Softwate ഉപയോഗിച്ച് Word pad -ല്‍ type ചെയ് ത് save ചെയ്തതിന്‍ ശേഷം Word pad -ല്‍ നിന്ന് copy ചെയ് ത് blog-ല്‍ ഞാന്‍ paste ചെയ് താല്‍ അത് വീണ്ടു English ആയി മാറുന്നു,
ഈ ഒരു സങ്കടത്തിലാണ് ഞാന്‍,
സാര്‍ ISM Softwate ഉപയോഗിച്ച് blog-ല്‍ മാലയാളത്തില്‍ post കള്‍ publish ചെയ്യാന്‍ കഴിയുമോ? അതിന്‍ blog-ല്‍ വല്ല സെറ്റിഗസുകള്‍ വല്ലതുമുണ്ടോ?
ISM Softwate ല്‍ വല്ല സെറ്റിഗസുകള്‍ ചെയ്യണൊ അത് എങ്ങിനെയാണ്‍ ?ദയവായി എനിക്ക് പറഞ്ഞ് തരാമോ