Monday, September 29, 2008

അയല്‍വാസിയോടുള്ള പെരുമാറ്റം

ഓണം അവധി കഴിഞ്ഞ്‌ ഞാനും കുടുംബവും നാട്ടില്‍ നിന്നും ജോലിസ്ഥലത്തേക്ക്‌തിരിച്ച്‌ പോന്നു.റമളാന്‍ മാസമായതിനാല്‍ നോമ്പ്‌ നോറ്റായിരുന്നു ഞാനും ഭാര്യയും തിരിച്ചിരുന്നത്‌.സാധാരണ ഞങ്ങള്‍ ഉച്ചക്ക്‌ ശേഷമാണ്‌ നാട്ടില്‍ നിന്നും തിരിക്കാറ്‌.മാനന്തവാടിയില്‍ എത്തുമ്പോഴേക്കും സന്ധ്യമയങ്ങിയിരിക്കും.നോമ്പ്‌ കാലത്ത്‌ ആ സമയത്തെ യാത്ര പല അസൗകര്യങ്ങളുംഉണ്ടാക്കും എന്നതിനാല്‍ ഞങ്ങള്‍ നേരത്തെ തന്നെ യാത്ര പുറപ്പെട്ടു.ഉച്ചക്ക്‌ രണ്ട്‌ മണിയോടെ താമസസ്ഥലത്ത്‌ എത്തുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍.അല്‍പം വൈകി ആണെങ്കിലും രണ്ടര മണിക്ക്‌ തന്നെ ഞങ്ങള്‍ മാനന്തവാടിയില്‍എത്തി.


ഞങ്ങളുടെ വരവും ശ്രദ്ധിച്ച്‌, അച്ചമ്മ എന്ന് ഞങ്ങള്‍ വിളിക്കുന്നഞങ്ങളുടെ അയല്‍വാസി വീടിന്റെ മുമ്പില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.അവരുടെ പേരക്കുട്ടി മാളുവും എന്റെ ചെറിയ മോളും, ഞങ്ങള്‍ ഇവിടെ താമസമാക്കിയതു മുതല്‍ഉറ്റ സുഹൃത്തുക്കളായിരുന്നു.എന്റെ മോളെ പ്ലേ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ മാളുവിനേയുംഅതേ സ്കൂളില്‍ ചേര്‍ക്കുകയുണ്ടായി.ഇപ്പോള്‍ LKG ക്ലാസ്സിലും അവര്‍ ഒരുമിച്ചാണ്‌.


രണ്ട്‌ പേരുടേയും തീറ്റയും അവിടെയോ അല്ലെങ്കില്‍ ഇവിടെയോ ആയിരിക്കും.സ്കൂള്‍ വിട്ടുവന്നാലും അവരുടെ കളിയും ഒരുമിച്ചാണ്‌.ഞങ്ങള്‍ തിരിച്ചു വന്ന ദിവസം, ഞാനും ഭാര്യയും നോമ്പ്‌ നോറ്റിരുന്നതിനാല്‍ഉച്ചഭക്ഷണമായി മക്കള്‍ക്ക്‌ മാത്രം കഞ്ഞി തയ്യാറാക്കാനായിരുന്നു ഭാര്യയുടെ പദ്ധതി.


നാട്ടില്‍ നിന്നും വന്നതിന്റെ സ്വാഭാവിക സമയം പോക്കിന്‌ ശേഷം ഭാര്യകഞ്ഞി തയ്യാറാക്കാനായി അരി ഇടുകയായിരുന്നു.അപ്പോഴാണ്‌ അച്ചമ്മ വന്ന്‌വിളിച്ചത്‌."മോളേ..." (എന്റെ ഭാര്യയെ അച്ചമ്മ അങ്ങനെയാണ്‌ വിളിക്കാറ്‌)ഭാര്യ ഉടന്‍ വാതിലിനടുത്തേക്ക്‌ പോയി.


"മക്കള്‍ക്ക്‌ ചോറ്‌ ഇവിടെയുണ്ട്‌.നിങ്ങള്‍ക്ക്‌ നോമ്പ്‌ അല്ലേ?"


നോമ്പും നോറ്റ്‌ ദീര്‍ഘ യാത്രയും കഴിഞ്ഞെത്തിയ ഞങ്ങളുടെ ബുദ്ധിമുട്ട്‌മനസ്സിലാക്കി അച്ചമ്മ നല്‍കിയ ആ സഹായം എന്നെ വളരെ ആകര്‍ഷിച്ചു.


അയല്‍വാസികള്‍ തമ്മില്‍ തമ്മില്‍ ധാരാളം കടമകള്‍ നിര്‍വ്വഹിക്കാനുണ്ട്‌.നല്ലഒരു അയല്‍വാസി ഉണ്ടകുന്നത്‌ വളരെ വളരെ വലിയ ഒരു അനുഗ്രഹമാണ്‌.ഒരിക്കല്‍ഒരു വസ്തു (സ്ഥലം) വാങ്ങാനായി ഒരാള്‍ സ്ഥലമുടമയെ സമീപിച്ചപ്പോള്‍ഉടമ അതിന്‌ നല്ല വില പറയുകയുണ്ടായി.ഈ തരിശ്‌ ഭൂമിക്ക്‌ ഇത്ര വിലയോ എന്ന് ആഗതന്‍ ആശ്ചര്യപ്പെട്ടപ്പോള്‍ സ്ഥലമുടമയുടെ മറുപടി ഇതായിരുന്നു."സ്ഥലം തരിശ്‌ ആണെന്നത്‌ ശരി തന്നെ,പക്ഷേ വിലമതിക്കാനാവാത്ത ഒരുഅയല്‍വാസി ആ സ്ഥലത്തിനുണ്ട്‌!!!"


അതിനാല്‍ അയല്‍വാസിയോട്‌ എപ്പോഴും നന്നായി പെരുമാറുക.നിന്നെപ്പോലെനിന്റെ അയല്‍വാസിയേയും സ്നേഹിക്കുക.അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍വയറ്‌ നിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്നത്രേ നബിവചനം.

23 comments:

smitha adharsh said...

അതെ..നല്ല ചിന്ത.അകലെക്കിടക്കുന്ന ബന്ധുക്കളേക്കാള്‍ മിക്കപ്പോഴും നമുക്കു ഉപകാരം ചെയ്യുന്നത് അയല്‍വാസികള്‍ തന്നെയാണ്.

ജിജ സുബ്രഹ്മണ്യൻ said...

വളരെ സത്യം ആണു കേട്ടോ..നല്ല അയല്‍ വാസി ഒരു സ്വത്ത് തന്നെയാണു.ഏതു ആപത്തിലും ഓടിയെത്തി സഹായിക്കാന്‍ മിക്കവാറും അയല്‍ക്കാരേ കാണൂ..

ശ്രീ said...

ശരിയാണു മാഷേ. നല്ല അയല്വാസികള്‍ എപ്പോഴും ആവശ്യം തന്നെ.

നിരക്ഷരൻ said...

അകലെയുള്ള ബന്ധുവിനേക്കാള്‍ നല്ലത് അടുത്തുള്ള ശത്രു ആണെന്നാണല്ലോ ചൊല്ല്.

അയല്‍ക്കാരന്‍ നന്മയുള്ളവനും കൂടെ ആയാല്‍ ...അതുപോരേ... ?

Unknown said...

അയല്വാസി നന്നായൽ എല്ലം നന്നാകും.
മാസ്റ്റേ എന്റെ പേരും ആ ബ്ബ്ലോഗ് അക്കാദമിയിൽ ചേർക്കണെ..?

ഹൈവേമാന്‍ said...

നല്ല അയല്‍വാസികള്‍ എപ്പോഴും ഒരു സഹായമാണ്

Unknown said...

എല്ലാരും അണുകുടുംബം ആയതിനാല്‍ അയല്‍ബന്ധവും കുറവാണ്.

ജയരാജ്‌മുരുക്കുംപുഴ said...

puthuvarshaaassamshakal

വീകെ said...

പണ്ട് ഞങ്ങൾ വീടു പൂട്ടി അമ്മയുടെ വിട്ടിൽ പോകുമ്പോൾ തെക്കേലെ മറിയച്ചേടത്തിയെ താക്കോൽ ഏല്പിച്ചിട്ടായിരിക്കും പോകുക.

രണ്ടൂ മുന്നു ദിവസം കഴിഞ്ഞു തിരിച്ചുവരുമ്പോൾ കാണാം, മൂറ്റമെല്ലാം ഭംഗിയായി
അടിച്ചിട്ട്,അകത്തു കയറി പിണ്ണാ‍ക്കും തവിടും എടുത്ത് ഞങ്ങളൂടെ പൂവാലിപ്പശുവിനു കൊടുത്ത്,പശുവിനെ പുല്ലും തിറ്റിച്ചുകൊണ്ടു നിൽക്കുന്ന മറിയച്ചേടത്തിയെ.....!!

അതെല്ലാം ഒന്നുകൂടി ഓർക്കാൻ ഈ പോസ്റ്റ് സഹായകമായി...
ആ നല്ല കാലം ഇനി എന്നെങ്കിലും തിരിച്ചുവരുമൊ.....?
അഭിനന്ദനങ്ങൾ.

പാവപ്പെട്ടവൻ said...

അയല്‍ വാസി ആയാല്‍ ഇങ്ങനെ ആകണം മനോഹരമായി പറഞ്ഞു .
ആശംസകള്‍

സന്തോഷ്‌ പല്ലശ്ശന said...

അരീക്കോടന്‍ ചേട്ടണ്റ്റെ വീട്ടിനടുത്തുല്ല സ്തലത്തിന്‌ എന്തു വിലയാകും... ?

ങ്‌..ഹെ....

yousufpa said...

അകലെയുള്ള ബന്ധുവിനേക്കാള്‍ അടുത്തതാണ് നമ്മുടെ അയല്‍‌വാസി..

അയല്‍‌വാസിയോട് നീതി പുലര്‍ത്താന്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട് വിശുദ്ധ ഖുര്‍‌ആനില്‍.

പണ്യന്‍കുയ്യി said...

സംഗതി കൊള്ളാം നന്നായി

Sabu Kottotty said...

ഞാനൊരു വരത്തനാ....
ബന്ധുക്കളെയും അയല്‍‌വാസികളെയും ശരിക്കറിയാം....
ഇപ്പൊ എകദേശം താങ്കളുടെ അയല്‍‌വാസിയായി വരും.... ഈ പോസ്റ്റിന് ആശംസകള്‍...

Muralee Mukundan , ബിലാത്തിപട്ടണം said...

സത്യമായകാര്യം

Seek My Face said...

bst wshsss....

സൂത്രന്‍..!! said...

നല്ല അയല്‍വാസി ഒരു അനുഗ്രഹം തന്നെ

പണ്യന്‍കുയ്യി said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

പുതിയ പൊസ്റ്റ് ഒന്നും കാണുന്നില്ലല്ലോ..

Naseef U Areacode said...

മാഷേ
ഗുണപാഠമുള്ള ഈ അനുഭവം പങ്കുവെച്ചതിനു നന്ദി....

ആശംസകള്‍

ജിത്തു said...

നല്ല അയല്‍വാസി തീര്‍ച്ചയായും ഒരു നല്ല സ്വത്തു തന്നെ ആണ് അതില്‍ സംശയമില്ല

kanakkoor said...

സുഹൃത്തേ.. നല്ല ഒരു പോസ്റ്റ്‌. ജീവിതത്തില്‍ ലഭിക്കുന്ന ചില ഭാഗ്യങ്ങളില്‍ ഒന്നാണ് നല്ല അയല്‍ക്കാരനെ ലഭിക്കുക എന്നത്.

Anonymous said...

maashinte blog vayikkumbol vallathoru gruhathuratham ennil unarunnu.prathyekichum oru pravasi enna nilayilum oru sthree enna nilayilum enik ente naadum veedum ayalkareyum orupaad miss cheyyunund.

malayalam english il type cheythathinu kshamikkuka.

aasamsakal.