Tuesday, August 5, 2008

സാര്‍ത്ഥവാഹക സംഘം ബൂലോഗത്തിനു പുറത്തേക്കും...

ഇത്തിരിവെട്ടത്തിന്റെ യാത്രാ വിവരണ ബ്ലോഗായ സാര്‍ത്ഥവാഹക സംഘം ബ്ലോഗിന് വെളിയിലും വെളിച്ചം കണ്ടുതുടങ്ങുന്നു. മാധ്യമം ദിനപത്രത്തിന്റെ ഇന്‍ഫോ ഫീച്ചറായ ഇന്‍ഫോമാധ്യമത്തിലെ ബ്ലോഗ് പരിചയം എന്ന വിഭാഗത്തിലാണ് ഈ ബ്ലോഗിനെ പരിചയപ്പെടുത്തുന്നത്.
ഈ പംക്തി കൈകാര്യം ചെയ്യുന്ന ബ്ലോഗര്‍ കൂടിയായ വി.കെ ആദര്‍ശ് ആണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ എഡിഷനില്‍ ഇന്നാണ് പ്രസിദ്ധീകരിച്ചിട്ടുള്ളതെങ്കിലും മാധ്യമത്തിന്റെ ചില ഇന്ത്യന്‍ എഡിഷനുകളില്‍ കഴിഞ്ഞ ദിവസം തന്നെ ഇത് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.ഇവിടെ നിന്ന് ഇത് വായിക്കാം.

9 comments:

മിന്നാമിനുങ്ങ്‌ said...

ഇത്തിരിവെട്ടത്തിന്റെ യാത്രാ വിവരണ ബ്ലോഗായ സാര്‍ത്ഥവാഹക സംഘം ബ്ലോഗിന് വെളിയിലും വെളിച്ചം കണ്ടുതുടങ്ങുന്നു. ഇന്നത്തെ മാധ്യമം ദിനപത്രത്തിന്റെ ഇന്‍ഫോ ഫീച്ചറായ ഇന്‍ഫോമാധ്യമത്തിലെ ബ്ലോഗ് പരിചയം എന്ന വിഭാഗത്തിലാണ് ഈ ബ്ലോഗിനെ പരിചയപ്പെടുത്തുന്നത്.

കുഞ്ഞന്‍ said...

തീര്‍ച്ചയായും ഇത്തിരിവെട്ടത്തിന്റെ രചന ഭൂലോകവും തിരിച്ചറിയുകയും നെഞ്ചിലേറ്റുകയും ചെയ്യും..അത്രക്കും മനോഹരവും ലളിതവുമാണ് ആ രചന.

അഭിനന്ദനങ്ങള്‍ ഇത്തിരി മാഷിനും മിന്നാമിനുങ്ങിനും..!

പ്രയാസി said...

ഇത്തിരീ.. അഭിനന്ദനങ്ങള്‍..:)
ഈ പോസ്റ്റിട്ട മിന്നാമിനുങ്ങിനു ബല്യങ്ങാട്ട് താങ്ക്സ്..:)

Areekkodan | അരീക്കോടന്‍ said...

I also read it.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അഭിനന്ദനങ്ങള്‍!

അഞ്ചല്‍ക്കാരന്‍. said...

സുന്ദരമായിരുന്നു സാര്‍ത്ഥവാഹക സംഘത്തോടൊപ്പമുള്ള യാത്ര. ബൂലോഗത്ത് ഏറ്റവും ശ്രദ്ധയോടെ സൃഷ്ടിയ്ക്കപ്പെട്ട രചനകളില്‍ ഒന്നായിരുന്നു ഇത്തിരിയുടെ സാര്‍ത്ഥവാഹക സംഘത്തോടൊപ്പം.

കൂടുതല്‍ വായിയ്ക്കപ്പെടേണ്ട ഒരു രചന അതിന് കഴിയും വിധത്തില്‍ പ്രസിദ്ധീകരിയ്ക്കപ്പെടുന്നു എന്നറിയുന്നതില്‍ സന്തോഷം.

ഇത്തിരിയ്ക്കും വാര്‍ത്ത ഇവിടെ എത്തിച്ച മിന്നാമിനുങ്ങിനും ആശംസകള്‍...

ഏറനാടന്‍ said...

അഭിനന്ദനങ്ങള്‍ നേരുന്നു. പുസ്തകം ആക്കുക ഇനിയെങ്കിലും..

ശ്രീ said...

ഇത്തിരി മാഷിന് അഭിനന്ദനങ്ങള്‍!

::സിയ↔Ziya said...

അഭിനന്ദനങ്ങള്‍!

പോസ്റ്റിട്ട മിന്നാമിനുങ്ങിന് നന്ദി!