നബിദിനാശംസകള്‍.
അന്നും ഒരു റബീഉല്‍ അവ്വല്‍ പന്ത്രണ്ട് ആയിരുന്നു. കൃസ്തുവര്‍ഷം 571 ഏപ്രില്‍ 21 തിങ്കളാഴ്ച... കാരുണ്യവാനായ ദൈവം മനുഷ്യവംശത്തിന് ഒരു വിമോചകനെ നല്‍കിയത് ആ ദിവസമായിരുന്നു. പിന്നെ നീണ്ട അറുപത്തിമൂന്ന് വര്‍ഷത്തെ പുണ്യജീവിതം... അതില്‍ ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് സൃഷ്ടിച്ച അനുപമായ വിപ്ലവം... അറുപത്തിമൂന്നാം വയസ്സില്‍ മറ്റൊരു റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് ഈ ലോകത്തോട് വിടപറഞ്ഞ ആ പുര്‍ണ്ണ ചന്ദ്രന്റെ ഓര്‍മ്മകളുടെ മലവെള്ള പാച്ചിലിന് മുമ്പില്‍... വിനായാന്വിതനായി...
വിയോഗത്തിന് മുമ്പ് മക്കയിലെ അറഫയില്‍ തടിച്ച് കൂടിയ പതിനായിരങ്ങളോട് അവിടുന്ന് ചോദിച്ച് വെത്രെ... “ഏകനായ ദൈവം എന്നെ ഏല്‍പ്പിച്ചത് ഞാന്‍ നിങ്ങളില്‍ എത്തിച്ചില്ലയോ...” തുടികൊട്ടുന്ന മനസ്സുമായി ആ വാക്കുകള്‍ക്ക് കാത് കൂര്‍പ്പിച്ചിരുന്ന പതിനായിരങ്ങള്‍ ഒന്നിച്ച് പറഞ്ഞു... “അതെ പ്രവാചകരെ... അങ്ങ അത് ഞങ്ങളില്‍ എത്തിച്ചിരിക്കുന്നു.” ആകാശത്തേക്ക് കണ്ണുയര്‍ത്തി അവിടുന്ന് കൂട്ടിച്ചേര്‍ത്തു... “അല്ലാഹുവേ നീ ഇതിന് സാക്ഷി... അല്ലാഹുവേ നീ ഇതിന് സാക്ഷി... അല്ലാഹുവേ നീ ഇതിന് സാക്ഷി...” ആ മഹാസാക്ഷ്യത്തിന്റെ പിന്തലമുറ ആ കടപ്പാടിന്റെ മുമ്പില്‍ സ്നേഹപൂക്കളുമായി ... മനസ്സൊരുങ്ങുന്ന ഈ ദിനത്തില്‍
എല്ലാ ബ്ലോഗേഴ്സിനും എന്റെ സ്നേഹം നിറഞ്ഞ നബിദിനാശംസകള്‍..
11 comments:
എല്ലാ ബ്ലോഗേഴ്സിനും എന്റെ സ്നേഹം നിറഞ്ഞ നബിദിനാശംസകള്‍..
ഏവര്‍ക്കും നബിദിനാശംസകള്‍ നേരുന്നു.
ഒരു നല്ല നാളേക്കായി നബിയുടെ മാതൃക പിന്‍പറ്റാം.
-സുല്‍
എല്ലാവര്ക്കും നബിദിനാശംസകള്‍... :)
നബിദിനാശംസകള്‍...
എല്ലാവര്ക്കും നന്മ വരട്ടെ...
ആശംസകള്‍, എല്ലാവര്ക്കും
എല്ലാ ബൂലോക കൂടപ്പിറപ്പുകള്‍ക്കും എന്റെ വക നബിദിനാശംസകള്‍..!
നബിദിനത്തിന് കുട്ടികളെല്ലാം വരിവരിയായി ചെറിയ കൊടിയായി പോകുന്നതും, അവരുടെ കൂടെ കൊടിയൊന്നും പിടിക്കാതെ ഞാനും പോകുമായിരുന്നു. അങ്ങിനെ കൂടെ പോകുമ്പോള്‍ പല വീടുകളില്‍നിന്നും മിഠായി,അവില് നനച്ചത്,പഴം എന്നിവ കൈ നിറച്ചും കിട്ടിയിരുന്നു. ആയതിനാല്‍ നബിദിനത്തില്‍ കളിക്കൂട്ടുകാരുടെ കൂടെ പോകാന്‍ വളരെ ഉത്സാഹാമായിരുന്നു. പക്ഷെങ്കി ഇന്നു എന്റെ മോന് അങ്ങിനെ ജാഥയില്‍ പോയാല്‍..ജാതി കോമരങ്ങള്‍ ഉറഞ്ഞുതുള്ളുമായിരിക്കും,കാരണം........
എല്ലാവര്ക്കും നബിദിനാശംസകള്‍!!
പ്രവാചക ദര്‍ശനങ്ങള്‍, ചിന്ത, ജീവിതം...
എല്ലാം നമുക്ക് വെളിച്ചമാകട്ടെ!
എല്ലാവര്ക്കും ആശംസകള്‍!
എല്ലാവര്ക്കും നബിദിനാശംസകള്‍ ...
:)
ഏവര്‍ക്കും നബിദിനാശംസകള്‍ നേരുന്നു.
കുഞ്ഞന്റെ വാക്കുകള്‍ കരളിലുടക്കി...
എന്റെ നബി ദിന സന്ദേശം ഇവിടെ വായിച്ചാലും പ്രിയരെ..
http://vellarakad.blogspot.com/2008/03/blog-post_19.html
നന്ദി വായിച്ചതിന്
Post a Comment