ഈദ് ആശംസകള്‍.
ആത്മസംസ്കരണത്തിന്റെ നിയോഗവുമായെത്തിയ റമദാന്റെ അവസാന മണിക്കൂറുകളും സമാഗതമാവുന്നു. ഒരു മാസം നീണ്ട വൃതാനുഷ്ടാനത്തിന്റെ പകലുകള്‍... പ്രാര്‍ത്ഥനകളാല്‍ സജീവമായിരുന്ന രാവുകള്‍... സൌഹൃദത്തിന്റേയും സ്നേഹത്തിന്റേയും ഭാഗമായ ഇഫ്ത്താറുകള്‍... അങ്ങനെ അതിഥിയായെത്തി ആത്മമിത്രമായ ഈ പുണ്യത്തെ യാത്രയാക്കുമ്പോള്‍ കണ്ണുകളിലും മനസ്സിലും നനവ് പടരുന്നുണ്ട്.
ആരവങ്ങളോടേ ഈദിനെ സ്വീകരിക്കുമ്പോഴും അതിന് പിന്നില്‍ ഒരു മനസ്സിന്റെ തേങ്ങല്‍ കേള്‍ക്കാനാവുന്നുണ്ട്. കാരണം ഈ അതിഥി അത്രമാത്രം അവന്റെ ജീവിതത്തെ സ്വാധീനിച്ചിരുന്നു. ഭക്ഷണം എന്ന അടിമത്തത്തില്‍ നിന്നുള്ള മോചനം മാത്രമല്ല... വാക്കും നോക്കും പ്രഭാതവും പ്രദോഷവും... ജീവിതമഖിലം ഈ അതിഥിയുടെ സാന്നിധ്യം പ്രകടമായിരുന്നു. ആത്മാവും ശരീരവും സമ്പത്തും സംസ്കരിപ്പെട്ട ഒരു കാലം... ആതിഥേയന്റെ സംസ്കരണത്തിനായെത്തിയ അതിഥി യാത്രപറയുന്നു... ഇനിയും ഈ അതിഥിയുടെ മുമ്പില്‍ ആതിഥേയനാവാനുള്ള ആയുസ്സിനായുള്ള പ്രാര്‍ത്ഥനയോടെ ഈ പുണ്യങ്ങളുടെ പൂക്കാലത്തോട് വിട...
എല്ലാവര്‍ക്കും ഈദുല്‍ ഫിത്തര്‍ ആശംസകള്‍...
സ്നേഹപൂര്‍വ്വം.
ഇത്തിരിവെട്ടം.
23 comments:
എല്ലാ ബൂലോഗര്‍ക്കും ഈദുല്‍ ഫിത്തര്‍ ആശംസകള്‍...
സ്നേഹപൂര്‍വ്വം.
ഇത്തിരിവെട്ടം.
ഐശ്വര്യപൂര്‍വ്വം, ലോക നന്മയ്ക്ക് കാരണമാകട്ടെ ഈ ഈദുല്‍ ഫിത്തര്‍..
ആശംസകള്‍ ഇത്തിരിക്കുടുംബത്തിനും.
ഓ.ടോ.: ചുമ്മാ ഒരാശംസ പറഞ്ഞതുകൊണ്ടായോ?!!!! ഇഫ്താറിനുള്ള സമയം ഇനിയുമുണ്ട്!!
ഇത്തിരിക്കും കുടുംബാംഗങ്ങള്‍ക്കും പിന്നെ ഈ ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും എന്റെ ഈദ് ആശംസകള്‍..
ഓ.ടോ: സാല്‍ജോ, ഇഫ്താര്‍ വിരുന്ന് ഇത്തിരിയുടെ അടുത്ത കേരളവിസിറ്റില്‍ തരുന്നതായിരിക്കും. :) ല്ലേ ഇത്തിരീ?? ;)
ഇത്തിരീ,
“അങ്ങനെ അതിഥിയായെത്തി ആത്മമിത്രമായ ഈ പുണ്യത്തെ യാത്രയാക്കുമ്പോള്‍ കണ്ണുകളിലും മനസ്സിലും നനവ് പടരുന്നുണ്ട്...”
മുപ്പതു ദിവസം നീളൂന്ന നോമ്പിനെ ഒരു ആത്മീയ പോഷണമായിക്കാണുന്ന ഇത്തിരിയെപ്പോലുള്ള ഒരാളില്‍ നിന്നേ ഈ വാക്കുകള്‍ വരൂ. അങ്ങനെയുള്ളവര്‍ക്കേ അതിന്റെ പുണ്യവും ഉണ്ടാവൂ. നോമ്പുകള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്ന് തോന്നുമാറ് പെരുമാറുന്നവര്‍ക്ക് അത് നന്മയ്ക്കായല്ല, മറിച്ച് ദോഷത്തിനായേ തീരികയുള്ളു എന്നു ഞാന്‍ കരുതുന്നു.
ഇത്തിരിക്കും കുടുംബത്തിനും മറ്റെല്ലാ മുസ്ലിം സഹോദരങ്ങള്‍ക്കും ഈദ് ആശംസകള്‍ നേരുന്നു.
aaSamsakaL...sneham niranja oru lokathinuvendi prarthhikkam..
ബൂലോകര്‍ക്ക് ഒത്തിരിവെട്ടം പകരുന്ന ഇത്തിരിവെട്ടത്തിനും മറ്റെല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍..
ഏവര്‍ക്കും സുല്ലിന്റെ ഈദ് മുബാറക്
-സുല്‍
എല്ലാവര്‍ക്കും, എന്റേയും കുടുംബത്തിന്റേയും ഈദുല്‍ ഫിത്തര്‍ ആശംസകള്‍.
എല്ലാവര്‍ക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഈ സുദിനത്തില്‍...
എല്ലാവര്‍ക്കും എന്റെ “ഈദ് ഉല്‍ ഫിത്തര്‍ ആശംസകള്‍”
സ്നേഹപൂര്‍വ്വം
അജിത്ത് പോളക്കുളത്ത്
ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍..
പരിശുദ്ധ റമദാന് വിട....ആമോദത്തിന്റെ ഈദിനു സ്വാഗതം...!
റമദാനില്‍ നാം ആര്‍ജ്ജിച്ച വിശുദ്ധി ജീവിതത്തിലുടനീളം നിലനിര്‍ത്താന്‍ കഴിയട്ടെ...
എവിടെയും സന്തൊഷവും സമാധാനവും പുലരട്ടെ...
ഏവര്‍ക്കും ഈദ് മുബാറക്
ഈദുല്‍ ഫിത്തര്‍ ആശംസകള്‍...
ഇത്തിരിക്കും കുടുംബാംഗങ്ങള്‍ക്കും ഈദ് ആശംസകള്‍..
ഇത്തിരി മാഷേ...
ഹൃദയപൂര്‍വ്വം നേരുന്നു “ഈദ് ആശംസകള്‍!”
ഇത്തിരിക്കുടുംബത്തിനും
എല്ലാ ബൂലോഗര്‍ക്കും ഈദുല്‍ ഫിത്തര്‍ ആശംസകള്‍
എല്ലാവര്‍ക്കും സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും ഈദാശംസകള്‍...
എല്ലാവര്‍ക്കും എന്റെ..ഈദുല്‍ ഫിത്തര്‍ ആശംസകള്‍...
ഇത്തിരിവെട്ടം പകര്‍ന്നുതരുന്ന ഇത്തിരിക്കും കുടുമ്പത്തിനും കുഞ്ഞന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍..!
ചെറിയ പെരുന്നാള്‍ ആശംസകള്‍
ഇത്തിരിയേയ്...പൂയ്....
ഈദ് ആശംസകള്‍...ഇത്തിരിക്കും കുടുംബത്തിനും...
സന്തോഷവും സമാധാനവും നിറഞ്ഞ ഈദ് ആശംസകള്‍
ഈദുല്‍ ഫിത്തര്‍ ആശംസകള്‍...
“ഈദ് ഉല്‍ ഫിത്തര്‍ ആശംസകള്‍”
Post a Comment