സാര്‍ത്ഥവാഹക സംഘം ബൂലോഗത്തിനു പുറത്തേക്കും...
ഇത്തിരിവെട്ടത്തിന്റെ യാത്രാ വിവരണ ബ്ലോഗായ സാര്‍ത്ഥവാഹക സംഘം ബ്ലോഗിന് വെളിയിലും വെളിച്ചം കണ്ടുതുടങ്ങുന്നു. മാധ്യമം ദിനപത്രത്തിന്റെ ഇന്‍ഫോ ഫീച്ചറായ ഇന്ഫോമാധ്യമത്തിലെ ബ്ലോഗ് പരിചയം എന്ന വിഭാഗത്തിലാണ് ഈ ബ്ലോഗിനെ പരിചയപ്പെടുത്തുന്നത്.
ഈ പംക്തി കൈകാര്യം ചെയ്യുന്ന ബ്ലോഗര്‍ കൂടിയായ വി.കെ ആദര്‍ശ് ആണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ എഡിഷനില്‍ ഇന്നാണ് പ്രസിദ്ധീകരിച്ചിട്ടുള്ളതെങ്കിലും മാധ്യമത്തിന്റെ ചില ഇന്ത്യന്‍ എഡിഷനുകളില്‍ കഴിഞ്ഞ ദിവസം തന്നെ ഇത് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.ഇവിടെ നിന്ന് ഇത് വായിക്കാം.