ഈദ് ആശംസകള്‍.
ആത്മസംസ്കരണത്തിന്റെ നിയോഗവുമായെത്തിയ റമദാന്റെ അവസാന മണിക്കൂറുകളും സമാഗതമാവുന്നു. ഒരു മാസം നീണ്ട വൃതാനുഷ്ടാനത്തിന്റെ പകലുകള്‍... പ്രാര്‍ത്ഥനകളാല്‍ സജീവമായിരുന്ന രാവുകള്‍... സൌഹൃദത്തിന്റേയും സ്നേഹത്തിന്റേയും ഭാഗമായ ഇഫ്ത്താറുകള്‍... അങ്ങനെ അതിഥിയായെത്തി ആത്മമിത്രമായ ഈ പുണ്യത്തെ യാത്രയാക്കുമ്പോള്‍ കണ്ണുകളിലും മനസ്സിലും നനവ് പടരുന്നുണ്ട്.
ആരവങ്ങളോടേ ഈദിനെ സ്വീകരിക്കുമ്പോഴും അതിന് പിന്നില്‍ ഒരു മനസ്സിന്റെ തേങ്ങല്‍ കേള്‍ക്കാനാവുന്നുണ്ട്. കാരണം ഈ അതിഥി അത്രമാത്രം അവന്റെ ജീവിതത്തെ സ്വാധീനിച്ചിരുന്നു. ഭക്ഷണം എന്ന അടിമത്തത്തില്‍ നിന്നുള്ള മോചനം മാത്രമല്ല... വാക്കും നോക്കും പ്രഭാതവും പ്രദോഷവും... ജീവിതമഖിലം ഈ അതിഥിയുടെ സാന്നിധ്യം പ്രകടമായിരുന്നു. ആത്മാവും ശരീരവും സമ്പത്തും സംസ്കരിപ്പെട്ട ഒരു കാലം... ആതിഥേയന്റെ സംസ്കരണത്തിനായെത്തിയ അതിഥി യാത്രപറയുന്നു... ഇനിയും ഈ അതിഥിയുടെ മുമ്പില്‍ ആതിഥേയനാവാനുള്ള ആയുസ്സിനായുള്ള പ്രാര്‍ത്ഥനയോടെ ഈ പുണ്യങ്ങളുടെ പൂക്കാലത്തോട് വിട...
എല്ലാവര്‍ക്കും ഈദുല്‍ ഫിത്തര്‍ ആശംസകള്‍...
സ്നേഹപൂര്‍വ്വം.
ഇത്തിരിവെട്ടം.