ഓണം അവധി കഴിഞ്ഞ് ഞാനും കുടുംബവും നാട്ടില്‍ നിന്നും ജോലിസ്ഥലത്തേക്ക്‌തിരിച്ച് പോന്നു.റമളാന്‍ മാസമായതിനാല്‍ നോമ്പ് നോറ്റായിരുന്നു ഞാനും ഭാര്യയും തിരിച്ചിരുന്നത്.സാധാരണ ഞങ്ങള്‍ ഉച്ചക്ക് ശേഷമാണ് നാട്ടില്‍ നിന്നും തിരിക്കാറ്.മാനന്തവാടിയില്‍ എത്തുമ്പോഴേക്കും സന്ധ്യമയങ്ങിയിരിക്കും.നോമ്പ് കാലത്ത് ആ സമയത്തെ യാത്ര പല അസൗകര്യങ്ങളുംഉണ്ടാക്കും എന്നതിനാല്‍ ഞങ്ങള്‍ നേരത്തെ തന്നെ യാത്ര പുറപ്പെട്ടു.ഉച്ചക്ക് രണ്ട് മണിയോടെ താമസസ്ഥലത്ത് എത്തുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍.അല്‍പം വൈകി ആണെങ്കിലും രണ്ടര മണിക്ക് തന്നെ ഞങ്ങള്‍ മാനന്തവാടിയില്‍എത്തി.
ഞങ്ങളുടെ വരവും ശ്രദ്ധിച്ച്, അച്ചമ്മ എന്ന് ഞങ്ങള്‍ വിളിക്കുന്നഞങ്ങളുടെ അയല്‍വാസി വീടിന്റെ മുമ്പില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.അവരുടെ പേരക്കുട്ടി മാളുവും എന്റെ ചെറിയ മോളും, ഞങ്ങള്‍ ഇവിടെ താമസമാക്കിയതു മുതല്‍ഉറ്റ സുഹൃത്തുക്കളായിരുന്നു.എന്റെ മോളെ പ്ലേ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ മാളുവിനേയുംഅതേ സ്കൂളില്‍ ചേര്‍ക്കുകയുണ്ടായി.ഇപ്പോള്‍ LKG ക്ലാസ്സിലും അവര്‍ ഒരുമിച്ചാണ്.
രണ്ട് പേരുടേയും തീറ്റയും അവിടെയോ അല്ലെങ്കില്‍ ഇവിടെയോ ആയിരിക്കും.സ്കൂള്‍ വിട്ടുവന്നാലും അവരുടെ കളിയും ഒരുമിച്ചാണ്.ഞങ്ങള്‍ തിരിച്ചു വന്ന ദിവസം, ഞാനും ഭാര്യയും നോമ്പ് നോറ്റിരുന്നതിനാല്‍ഉച്ചഭക്ഷണമായി മക്കള്‍ക്ക് മാത്രം കഞ്ഞി തയ്യാറാക്കാനായിരുന്നു ഭാര്യയുടെ പദ്ധതി.
നാട്ടില്‍ നിന്നും വന്നതിന്റെ സ്വാഭാവിക സമയം പോക്കിന് ശേഷം ഭാര്യകഞ്ഞി തയ്യാറാക്കാനായി അരി ഇടുകയായിരുന്നു.അപ്പോഴാണ് അച്ചമ്മ വന്ന്‌വിളിച്ചത്."മോളേ..." (എന്റെ ഭാര്യയെ അച്ചമ്മ അങ്ങനെയാണ് വിളിക്കാറ്)ഭാര്യ ഉടന്‍ വാതിലിനടുത്തേക്ക് പോയി.
"മക്കള്‍ക്ക് ചോറ് ഇവിടെയുണ്ട്.നിങ്ങള്‍ക്ക് നോമ്പ് അല്ലേ?"
നോമ്പും നോറ്റ് ദീര്‍ഘ യാത്രയും കഴിഞ്ഞെത്തിയ ഞങ്ങളുടെ ബുദ്ധിമുട്ട്‌മനസ്സിലാക്കി അച്ചമ്മ നല്‍കിയ ആ സഹായം എന്നെ വളരെ ആകര്‍ഷിച്ചു.
അയല്‍വാസികള്‍ തമ്മില്‍ തമ്മില്‍ ധാരാളം കടമകള്‍ നിര്‍വ്വഹിക്കാനുണ്ട്.നല്ലഒരു അയല്‍വാസി ഉണ്ടകുന്നത് വളരെ വളരെ വലിയ ഒരു അനുഗ്രഹമാണ്.ഒരിക്കല്‍ഒരു വസ്തു (സ്ഥലം) വാങ്ങാനായി ഒരാള്‍ സ്ഥലമുടമയെ സമീപിച്ചപ്പോള്‍ഉടമ അതിന് നല്ല വില പറയുകയുണ്ടായി.ഈ തരിശ് ഭൂമിക്ക് ഇത്ര വിലയോ എന്ന് ആഗതന്‍ ആശ്ചര്യപ്പെട്ടപ്പോള്‍ സ്ഥലമുടമയുടെ മറുപടി ഇതായിരുന്നു."സ്ഥലം തരിശ് ആണെന്നത് ശരി തന്നെ,പക്ഷേ വിലമതിക്കാനാവാത്ത ഒരുഅയല്‍വാസി ആ സ്ഥലത്തിനുണ്ട്!!!"
അതിനാല്‍ അയല്‍വാസിയോട് എപ്പോഴും നന്നായി പെരുമാറുക.നിന്നെപ്പോലെനിന്റെ അയല്‍വാസിയേയും സ്നേഹിക്കുക.അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍വയറ് നിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്നത്രേ നബിവചനം.